< Back
Kerala

Kerala
'ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്'; ഡി.വൈ.എഫ്.ഐ നേതാക്കൾ ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത തള്ളുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്
|30 Dec 2022 11:56 AM IST
''ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല അവരും സമൂഹത്തിന്‍റെ ഭാഗമാണ്''
ഡി.വൈ.എഫ്.ഐ നേതാക്കൾ ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത നിഷേധിക്കുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളിൽ അവരും പെട്ടുപോയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെള്ളം കയറാത്ത അറയിൽ സൂക്ഷിക്കപ്പെടുന്നവരല്ല. അവരും സമൂഹത്തിന്‍റെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ചയില്ല. തിരുത്തുന്നില്ലെങ്കിൽ തള്ളും. സംഘടന നടപടി സ്വീകരിക്കുമെന്നും വി.കെ സനോജ് പറഞ്ഞു.