< Back
Kerala

Kerala
ഓൺലൈൻ തട്ടിപ്പ്, ലഹരി; ബോധവൽക്കരണവുമായി സംസ്ഥാന യുവജന കമ്മീഷൻ
|14 Sept 2022 8:47 AM IST
സംസ്ഥാനത്തുടനീളം ക്യാമ്പയിനുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണവുമായി സംസ്ഥാന യുവജന കമ്മീഷൻ. സംസ്ഥാനത്തുടനീളം ക്യാമ്പയിനുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
കോഴിക്കോട് ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. അദാലത്തിൽ 26 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 19 പരാതികൾ പരിഹരിച്ചു.
തട്ടിപ്പിന് പിന്നിൽ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ ബോധവൽകരണം നടത്തുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നും പരാതികൾ ലഭിക്കുന്നുണ്ട്.
തട്ടിപ്പുകൾ തടയാൻ സൈബർ ഡോമിന് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ശിപാർശ നൽകും. ഇതോടൊപ്പം ലഹരിക്കെതിരെ കലാലയങ്ങൾ കേന്ദ്രീകരിച്ചും ബോധവൽകരണം ശക്തമാക്കുമെന്ന് യുവജന കമ്മീഷൻ അറിയിച്ചു.