< Back
Kerala
വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ചു
Kerala

വീണാ ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, ജലപീരങ്കി പ്രയോഗിച്ചു

Web Desk
|
7 July 2025 1:06 PM IST

സംസ്ഥാന വ്യാപകമായി ബിജെപിയുടെയും പ്രതിഷേധം നടന്നു

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെപ്രതിഷേധത്തിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയമാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെയും ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസ് ബസ് തടഞ്ഞും പ്രതിഷേധിച്ചു. പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി..ജില്ലാ ജനറൽ ആശുപത്രികളിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. കാസർകോട്ട് ജലപീരങ്കി പ്രയോഗിച്ചു.ആലപ്പുഴയുയിലും കൊല്ലത്തും,തൃശൂരിലും പ്രതിഷേധപ്രകടനത്തിനിടെ സംഘർഷമുണ്ടായി.

അതിനിടെ, കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ശസ്ത്രക്രിയയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിച്ചു.സെപ്റ്റബറിൽ പുതിയ ബ്ലോക്ക് പൂർണമായും തുറക്കും.


Similar Posts