< Back
Kerala

Kerala
ഉള്ളൂരിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തോട്ടിൽ; പരാതി നല്‍കി നാട്ടുകാര്‍
|30 Sept 2025 12:42 PM IST
പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു
തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തോട്ടിൽ. നാട്ടുകാരാണ് പ്രതിമ തോട്ടിൽ കണ്ടെത്തിയത്. ഉള്ളൂരിൽ നിന്നും മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
മെഡിക്കൽ കോളജ് പൊലീസിൽ നാട്ടുകാർ പരാതി നൽകി. ഇവിടെയുണ്ടായിരുന്ന പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ട് പുതിയ പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിൽ പൊലീസിൽ പരാതി നല്‍കി.