< Back
Kerala

Kerala
പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ നീട്ടി
|25 Oct 2022 3:02 PM IST
കണ്ണൂർ യൂണിവേഴ്‌സിറ്റി വിശദീകരണത്തിന് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്.
കൊച്ചി: പ്രിയാ വർഗീസിന്റെ നിയമന നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. അടുത്ത ബുധനാഴ്ചവരെയാണ് നീട്ടിയത്. കണ്ണൂർ യൂണിവേഴ്‌സിറ്റി വിശദീകരണത്തിന് സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്.
കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന ഹരജിയിലാണ് നടപടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗീസ്.
പ്രിയാ വർഗീസിന്റെ നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. നേരത്തെ യുജിസി ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് രേഖാമൂലം അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു.