< Back
Kerala

Kerala
കോഴിക്കോട് കല്ലാച്ചിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
30 Jan 2022 2:53 PM IST
നിര്‍വീര്യമാക്കുന്നതിനിടെ ക്വാറിയില്‍ ഉഗ്ര സ്ഫോടനം നടന്നു
കോഴിക്കോട് കല്ലാച്ചിയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കല്ലാച്ചി പയന്തോംഗ് വരിക്കോളി റോഡിൽ ഇറിഗേഷൻ കനാലില്‍ ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ബോംബ് കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് സഞ്ചിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ്. മാരക പ്രഹരശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നാദാപുരം എസ് ഐ ആർ.എൻ. പ്രശാന്തും സംഘവും സ്ഥലത്ത് പരിശോധന നടത്തി.
കണ്ടെത്തിയ സ്റ്റീൽ ബോംബ് ചേലക്കാട് ക്വാറിയിൽ വെച്ച് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. നിര്‍വീര്യമാക്കുന്നതിനിടെ ക്വാറിയില്‍ ഉഗ്ര സ്ഫോടനം നടന്നു