< Back
Kerala

Kerala
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാം അച്ഛനും സുഹൃത്തുക്കളും പിടിയിൽ
|8 April 2022 9:04 PM IST
കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്നത് മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: എട്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാം അച്ഛനും സുഹൃത്തുക്കളും പിടിയിൽ. തിരുവനന്തപുരം മടവൂർ സ്വദേശികളാണ് അറസ്റ്റിലായത്. രണ്ടാനച്ഛൻ, സുഹൃത്തുക്കളായ ജയൻ, ഷിബുരാജേഷ് എന്നിവരാണ് പിടിയിലായത്. കുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്നത് മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Step father and friends arrested for molesting eight-year-old girl