< Back
Kerala
KV Thomas
Kerala

''മനസുകൊണ്ട് ഇപ്പോഴും കോൺഗ്രസുകാരൻ, പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല'': കെ.വി തോമസ്‌

Web Desk
|
18 April 2024 10:13 AM IST

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താൻ ഇപ്പോഴും കോൺഗ്രസാണെന്നും കെ.വി തോമസ് മീഡിയവൺ ബിഗ് ഫൈറ്റിൽ

എറണാകുളം: കോൺഗ്രസുമായി അടുക്കാൻ കഴിയാത്തവിധം അകൽച്ചയില്ലെന്ന് കെ.വി തോമസ്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി അവസാനിച്ചിട്ടില്ല. മനസുകൊണ്ട് താൻ ഇപ്പോഴും കോൺഗ്രസാണെന്നും കെ.വി തോമസ് മീഡിയവൺ ബിഗ് ഫൈറ്റിൽ പങ്കെടുത്ത് പറഞ്ഞു.

''കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ ഏറ്റവും നന്നായി മുൻകൈ എടുക്കുന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവർത്തിക്കുക, അതാണ് ഞാൻ ഇന്ന് ചെയ്യുന്നത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രാധാന്യം ഉണ്ട്, ഈ മുന്നണിയെ നയിക്കുന്നത് കോൺഗ്രസാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശബ്ദംകൂടി പാര്‍ലമെന്റിലുണ്ടാകണം''- കെ.വി തോമസ് പറഞ്ഞു.

watch video report


Similar Posts