< Back
Kerala
കോഴിക്കോട് മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു
Kerala

കോഴിക്കോട്ട്‌ മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു

Web Desk
|
12 Sept 2023 10:38 AM IST

അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു

കോഴിക്കോട്: മോഷ്ടിച്ച് കടത്തുകയായിരുന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. അരീക്കോട് നിന്ന് മോഷ്ടിച്ച ബസാണ് താമരശ്ശേരിക്ക് സമീപം കോരങ്ങാട് അപകടത്തിൽപ്പെട്ടത്. ബസ്‌ റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. അരീക്കോട് സ്വദേശി സിദ്ദിഖിന്റെ ബസാണ് മോഷണം പോയത്.

പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്നു മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്. ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു.


Similar Posts