< Back
Kerala

Kerala
താമരശ്ശേരിയിൽ കെഎസ്‍ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍
|5 Nov 2024 7:39 AM IST
രാത്രി 11.15 ഓടെയാണ് സംഭവം
കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്‍ആര്‍ടിസി സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം. രാത്രി 11.15 ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിനു സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിൻ്റെ പിൻഭാഗത്തെ സൈഡ് ഡോറിൻ്റെ ഗ്ലാസ് തകർന്നു.
കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ പൊലീസ് പിടികൂടി. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് കല്യാണിയുടെ മകൻ ബാബുവാണ് പിടിയിലായത്. ബസിന്‍റെ പിൻഭാഗത്തെ ഡോറിന്‍റെ ഗ്ലാസ് പൂർണമായും തകർന്നു. . ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.