< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്
|5 April 2023 10:55 PM IST
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്
കൊച്ചി: എറണാകുളത്ത് ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി എട്ടുമണിയോടെ ഇടപ്പള്ളി പാലം കഴിഞ്ഞതോടെയാണ് ട്രെയിനിലേക്ക് കല്ലെറിഞ്ഞത്. കല്ലേറിൽ ആരുക്കും പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം. അട്ടിമറി സാധ്യതകളൊന്നും തന്നെ പ്രാഥമികമായി ഇല്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

