< Back
Kerala
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറ്
Kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ കല്ലേറ്

Web Desk
|
26 Oct 2022 7:04 PM IST

ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അം​ഗത്തിന്റെ വീടിന് നേരെ കല്ലേറ്. സംസ്ഥാന കമ്മറ്റിയംഗം ദിപു പ്രേംനാഥിന്റെ മുക്കം മണാശേരിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലെറിഞ്ഞ മണാശേരി മുത്താലം സ്വദേശി ചോലക്കുഴി രാതുലിനെ പൊലീസ് പിടികൂടി.

ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രാതുൽ വീടിനു നേരെ കല്ലെറിയുകയായിരുന്നു. വാതിലിനും ചുമരിനും ജനലിനും നേരെ നിരവധി കല്ലുകളെറിഞ്ഞതായി ദിപു പറഞ്ഞു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്ന രാതുലിനെ ദിപു പ്രേംനാഥും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേരത്തെ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു.

Similar Posts