< Back
Kerala

Kerala
പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്
|19 Nov 2023 9:15 PM IST
കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു
പത്തനംതിട്ട: ഇടമുറി പൊന്നംപാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ്. കല്ലേറിൽ വാഹനത്തിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വാഹനത്തിൽ 30 പേരുണ്ടായിരുന്നു. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.