Kerala
Stray dog attack, Kerala, Kasaragod, കാസര്‍കോട്, പേപ്പട്ടി, തെരുവുനായ, കേരള
Kerala

കാസര്‍കോട്ട് തെരുവുനായ മധ്യവയസ്‌കന്‍റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു

Web Desk
|
16 Jun 2023 6:02 PM IST

വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്

കാസര്‍കോട്: ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരപ്പണിക്കാരനാണ് പരിക്കേറ്റ മധു.

വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിയേറ്റത്. പിന്നീട് ശരീരമാകെ കടിച്ചുപറിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാനായത്.

കാസര്‍കോട് ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് രണ്ട് കുട്ടികളെ തെരുവുനായ ആക്രമിച്ചിരുന്നു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Similar Posts