< Back
Kerala
stray dog attack kalladi
Kerala

ഹരിപ്പാട് മൂന്ന് വയസുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

Web Desk
|
24 Feb 2026 5:45 PM IST

കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം

ആലപ്പുഴ: ഹരിപ്പാട് മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുത്തു. ഹരിപ്പാട് സ്വദേശി ജിതേഷിന്റെ മകൻ ശിവാംശിതിന്റെ വിരലാണ് നായ കടിച്ചെടുത്തത്.

കുട്ടി വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം. കുട്ടി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Similar Posts