< Back
Kerala
stray dog
Kerala

ഇടുക്കി രാജകുമാരി ടൗണിലിറങ്ങിയ തെരുവുനായ മൂന്നുപേരെ കടിച്ചു; 15കാരനടക്കം പരിക്ക്

Web Desk
|
15 Aug 2023 2:34 PM IST

പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഒരിടവേളക്ക് ശേഷമാണ് ഇടുക്കിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത്

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഉടുമ്പൻചോല സ്വദേശി ദർശൻ , കുളപ്പാറച്ചാൽ സ്വദേശി കുര്യൻ, രാജകുമാരി സ്വദേശി ജെയിംസ് എന്നിവർക്കാണ് കടിയേറ്റത്.

15കാരനായ ദർശനെ രാജകുമാരി ടൗണിൽ വെച്ചാണ് നായ ആക്രമിച്ചത്. കുര്യനെ രാജകുമാരി പള്ളിക്ക് സമീപത്തുവെച്ചും ജെയിംസിനെ അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുവെച്ചുമാണ് നായ കടിച്ചത്. മൂന്നുപേരുടെയും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. മൂന്ന് പേരെയും കടിച്ചത് ഒരേ നായ തന്നെയാണെന്നാണ് വിവരം. മൂന്നുപേരും രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഒരിടവേളക്ക് ശേഷമാണ് ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നത്.

Similar Posts