< Back
Kerala

Kerala
കൊണ്ടോട്ടിയില്‍ തെരുവ് നായ ആക്രമണം; 6 പേര്‍ക്ക് കടിയേറ്റു
|10 Aug 2024 8:17 PM IST
രണ്ട് കുട്ടികളുൾപ്പെടെ ആറ് പേർക്കാണ് കടിയേറ്റത്
കോഴിക്കോട്: കൊണ്ടോട്ടിയിലെ കാളോത്ത് തെരുവ് നായ ആക്രമണം. രണ്ട് കുട്ടികളുൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൊണ്ടോട്ടി പഴയങ്ങാടി സ്വദേശി സലീം, സഹോദരങ്ങളായ കെ.കെ വീരാൻ കുട്ടി, ഇബ്രാഹീം, ഓമാനൂർ സ്വദേശി മറിയുമ്മ എന്നവർക്കാണ് കടിയേറ്റത്. കൊട്ടപ്പുറം സ്വദേശിയായ 10 വയസുകാരിക്കും എട്ട് വയസുകാരിക്കും കടിയേറ്റു.