< Back
Kerala

Kerala
കോഴിക്കോട് തെരുവുനായ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് കടിയേറ്റു
|20 Nov 2022 6:11 PM IST
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവുനായ ആക്രമണം. കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. വീടിനുള്ളിൽ കളിക്കുകയായിരുന്ന പുറമേരി പടിഞ്ഞാറെ മുതുവാട്ട് രാജേഷിന്റെ മകൻ നെഹൻ കൃഷ്ണൻ, വെള്ളൂർ സ്വദേശി രഞ്ജിത്തിന്റെ മകൻ ആരോൺ ദേവ്, അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന പുറമേരി സ്വദേശി കമല എന്നിവരെയാണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൈക്കും കാലിനുമായാണ് മൂന്ന് പേർക്കും കടിയേറ്റത്. പരിക്കേറ്റ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിലും കമല വടകര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.