< Back
Kerala

Kerala
തിരുവനന്തപുരത്ത് വയോധികന് തെരുവു നായയുടെ കടിയേറ്റു
|5 Oct 2022 4:31 PM IST
ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്.
തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ തെരുവുനായയുടെ കടിച്ചു. നാവായിക്കുളം സ്വദേശി ശ്രീധരനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയാണ് 85കാരനായ ശ്രീധരന് നായയുടെ കടിയേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ കണങ്കാലിന് കടിയേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ശ്രീധരനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ നിരീക്ഷണത്തില്‍ കഴിയുകയാണ് ശ്രീധരൻ. അതേസമയം, പേവിഷ ബാധ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞദിവസം പാലക്കാട് പറളിയിൽ നടക്കാനിറങ്ങിയ ആൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. എടത്തറ അഞ്ചാംമൈൽ പാറെക്കാട് മനോജിന് (48) ആണ് തെരുവുനായയുടെ കടിയേറ്റത്.
ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ നടക്കാനിറങ്ങിയ മനോജ് കിഴക്കഞ്ചേരികാവ് ക്ഷേത്രത്തിൽ പോയി വരുന്നതിനിടെയായിരുന്നു സംഭവം. ഇടതു കാലിലാണു കടിയേറ്റത്.