< Back
Kerala
ഒരാളുടെ വിരലറ്റുപോയി, മറ്റൊരു വീട്ടമ്മക്ക് 38 മുറിവുകള്‍; കോട്ടയം പാമ്പാടിയിൽ തെരുവുനായയുടെ വ്യാപക ആക്രമണം
Kerala

ഒരാളുടെ വിരലറ്റുപോയി, മറ്റൊരു വീട്ടമ്മക്ക് 38 മുറിവുകള്‍; കോട്ടയം പാമ്പാടിയിൽ തെരുവുനായയുടെ വ്യാപക ആക്രമണം

Web Desk
|
18 Sept 2022 11:08 AM IST

വീട്ടിൽ കിടന്നുറങ്ങിയ 12 വയസ്സുള്ള കുട്ടികളടക്കം ഏഴ് പേർക്കാണ് പ്രദേശത്ത് തെരുവ് നായയുടെ കടിയേറ്റത്.

കോട്ടയം പാമ്പാടിയിൽ തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് ഗുരുതര പരിക്ക്. പാമ്പാടി ഏഴാം മൈൽ സ്വദേശി നിഷയുടെ ശരീരത്തിൽ 38 മുറിവുകളാണ് ഉണ്ടായത്. നായയുടെ കടിയേറ്റ പാമ്പാടി സ്വദേശി സുമിയുടെ വിരൽ അറ്റുപോയി. വീട്ടിൽ കിടന്നുറങ്ങിയ 12 വയസ്സുള്ള കുട്ടികളടക്കം ഏഴ് പേർക്കാണ് പ്രദേശത്ത് തെരുവ് നായയുടെ കടിയേറ്റത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് പാമ്പാടിയിൽ ഒരു നായ തന്നെ ഏഴ് പേരെ ആക്രമിച്ചത്. ആക്രമണത്തിൽ ഏഴാം മൈൽ സ്വദേശി നിഷക്ക് 38 മുറിവുകളാണുണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു വീട്ടമ്മയെയും നായ ആക്രമിച്ചു. നായയുടെ കടിയേറ്റ് അവരുടെ വിരല്‍ അറ്റുപോയി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടികളുള്‍പ്പെടെ അയല്‍വാസികളായ നാലുപേരെക്കൂടി കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റവരെല്ലാം തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

തുടര്‍ച്ചയായ നായ ആക്രമണങ്ങള്‍ പ്രദേശത്തെ ആളുകളെ ഭീതിയിലാഴ്ത്തുകയാണ്, സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധമറിയിക്കുന്നുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം തിന്നുന്ന നായ്ക്കളാണ് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Similar Posts