< Back
Kerala
തെരുവുനായ ആക്രമണം: അഞ്ചുവയസുകാരന് ഗുരുതര പരിക്ക്
Kerala

തെരുവുനായ ആക്രമണം: അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

Web Desk
|
19 July 2023 7:56 PM IST

കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്ക് പരിക്കുണ്ട്

മലപ്പുറം: കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടായിരുന്നു ആതിഫിനെ തെരുവുനായ ആക്രമിച്ചത്.

അതേസമയം, താമരശ്ശേരി കട്ടിപ്പാറയിൽ തെരുവുനായകൾ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ വീടിനുസമീപം മേഞ്ഞുകൊണ്ടിരുന്ന മൂന്ന് ആടുകളെയാണ് തെരുവുനായകൾ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകൾ അവശനിലയിലാണ്.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. പൊതുജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീക്ഷണിയായ തെരുവുനായകളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ ഭരണാധികാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Similar Posts