< Back
Kerala

Kerala
പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് തെരുവുനായ കടിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
|13 Dec 2023 7:27 PM IST
ഓട്ടോ ഡ്രൈവർക്ക് നായയുടെ കടിയേറ്റ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
കോഴിക്കോട്: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നഗരസഭാ സെക്രട്ടറിയോട് അടിയന്തര നടപടിയെടുക്കാൻ നിർദേശം.സ്റ്റേഷനിൽ രാത്രി ഒപ്പിടാനെത്തിയ ഓട്ടോ ഡ്രൈവറെ നായ കടിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
നായെയെ പിടിക്കണമെന്നാവശ്യപ്പെട്ട് പോലീസുകാരും ഓട്ടോ ഡ്രൈവർമാരും കോർപ്പറേഷനെ സമീപിച്ചിട്ടും നടപടിയില്ലെന്ന് പരാതിയുണ്ട്. പത്ത് മണിക്ക് ശേഷം ഓട്ടോ ഓടിക്കണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒപ്പുവാങ്ങണം. അങ്ങനെ ഒപ്പുവാങ്ങാൻ എത്തിയ ഡ്രൈവർക്കാണ് കടിയേറ്റത്. നായശല്യം ഉണ്ടെന്ന് അറിയാവുന്ന ഓട്ടോ ഡ്രൈവർമാരും ആളുകളും പരിസരത്ത് ഒരു കമ്പുമായാണ് എത്താറുള്ളത്. നായശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.