< Back
Kerala

Kerala
പാലക്കാട് രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു
|27 Sept 2023 6:13 PM IST
തുറക്കൽ വീട്ടിൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദ്ദീന്റെ വലതു ചെവിയാണ് നായ കടിച്ചെടുത്തത്.
തൃത്താല: പാലക്കാട് രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ആനക്കര പഞ്ചായത്തിലെ കെ.സി കുളമ്പിൽ ചൊവ്വാഴ്ച രാത്രി 7.30നാണ് സംഭവം. തുറക്കൽ വീട്ടിൽ മുഹമ്മദ് മൗലവിയുടെ മകൻ സബാഹുദ്ദീന്റെ വലതു ചെവിയാണ് നായ കടിച്ചെടുത്തത്.
വീട്ടുമുറ്റത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ ചെവിയുടെ 75 ശതമാനവും അറ്റുപോയിട്ടുണ്ട്.