< Back
Kerala

Kerala
തിരുവനന്തപുരം മ്യൂസിയത്തിൽ തെരുവുനായ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു
|11 Nov 2025 10:26 AM IST
കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാൽ വ്യായാമത്തിനും മറ്റും എത്തുന്നവർ ആശങ്കയിലാണ്.
ആക്രമിച്ച നായയെ ചത്ത നിലയിൽ കണ്ടെത്തി. നായയുടെ മൃതദേശം പാലോട് എസ്ഐഇഡിയിൽ റാബിസ് ടെസ്റ്റിനായി അയച്ചെന്ന് മൃഗശാല ഡോക്ടർ നിഗേഷ് മീഡിയാവണിനോട് പറഞ്ഞു. നിരവധി ആളുകൾ നടക്കാൻ വരുന്ന സ്ഥലമാണ് തിരുവനന്തപുരം നേപ്പിയർ മ്യൂസിയം.