< Back
Kerala
കളമശ്ശേരിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ കടിച്ചു
Kerala

കളമശ്ശേരിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ കടിച്ചു

Web Desk
|
11 Oct 2022 10:46 AM IST

ഒരാളുടെ കൈയുടെ പെരുവിരലിന്റെ നഖം ഉൾപ്പെടെയാണ് കടിച്ചെടുത്തത്

കൊച്ചി: കളമശ്ശേരിയിൽ രാവിലെ നടക്കാനിറങ്ങിയ പന്ത്രണ്ട് പേർക്ക് നായയുടെ കടിയേറ്റു. കുസാറ്റ് കാമ്പസിന്റെ പരിസരത്ത് വെച്ചാണ് നായ ആക്രമിച്ചത്. പന്ത്രണ്ട് പേരിൽ പത്ത് പേരും ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ഇതിൽ ഒരാളുടെ കൈയുടെ പെരുവിരലിന്റെ നഖം ഉൾപ്പെടെയാണ് തെരുവുനായ കടിച്ചെടുത്തത്. മറ്റുള്ളവർക്കും മുറിവേറ്റിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ആഴത്തിലുള്ള മുറിവ് ഏറ്റിട്ടില്ല. എല്ലാവരെയും ഒരേ നായ തന്നെയാണ് ആക്രമിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്. നിരവധി പേർ പ്രഭാതസവാരിക്കിറങ്ങുന്ന ഈ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.

തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡിലും കുസാറ്റ് പൈപ്പ് ലൈനിൻറെ റോഡിലുമാണ് ഈ ആക്രമണം ഉണ്ടായത്. റോഡിന് അരികിലൂടെ നടന്നു പോവുകയായിരുന്ന ആളുകളെ ഓടിനടന്ന് കടിക്കുകയായിരുന്നു എന്നാണ് ആക്രമണത്തിന് ഇരയായ ഒരാൾ പറഞ്ഞത്.


Similar Posts