< Back
Kerala
കോഴിക്കോട്ട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം
Kerala

കോഴിക്കോട്ട് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം

Web Desk
|
22 Aug 2022 9:01 AM IST

പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറയുന്നു

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു. എന്നാല്‍ ചന്ദ്രികക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Related Tags :
Similar Posts