< Back
Kerala
stray dogs attack against differently abled man
Kerala

തൃപ്രയാറിൽ ഭിന്നശേഷിക്കാരനായ യുവാവിന് നേരെ തെരുവുനായ ആക്രമണം

Web Desk
|
27 Jun 2023 6:22 PM IST

പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്.

തൃശൂർ: തൃപ്രയാറിൽ ഭിന്നശേഷിക്കാരനായ യുവാവിന് തെരുവുനായയുടെ കടിയേറ്റു. പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്. തൃപ്രയാർ മിനി സിവിൽസ്റ്റേഷന് സമീപം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.

നാട്ടികയിലുള്ള സുഹൃത്തുക്കളെ കണ്ട് മടങ്ങുന്നതിനിടെയാണ് സുനീഷിന് തെരുവുനായയുടെ കടിയേറ്റത്. ഇടുതുകാലിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts