< Back
Kerala
Thiruvananthapuram,Stray dogs ,latest malayalam news,തിരുവനന്തപുരം,തെരുവ് നായ്ക്കള്‍
Kerala

തിരുവനന്തപുരത്ത് തെരുവു നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി

Web Desk
|
28 Feb 2024 11:44 AM IST

രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്

തിരുവനന്തപുരം: ഓടയം മിസ്കിൻ തെരുവിൽ തെരുവ് നായ്ക്കളെ കാൽ കെട്ടിയിട്ട് ടാറിൽ മുക്കി. രണ്ട് തെരുവ് നായ്ക്കളെയാണ് ടാറിൽ മുക്കിയത്. ഒരാഴ്ചക്കിടെയാണ് തെരുവ് നായ്ക്കളോട് സാമൂഹ്യവിരുദ്ധർ ക്രൂരത കാട്ടിയതെന്ന് പീപ്പിൾസ് ഫോർ അനിമൽസ് ആരോപിച്ചു.

റോഡ് പണിക്കായി കൊണ്ടുവന്ന ടാറിലാണ് തെരുവ്‌നായ്ക്കളെ മുക്കിയത്. ടാറിൽ മുക്കിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന റഷ്യൻ വനിത പോളിനയാണ് നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷണം നൽകുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


Similar Posts