< Back
Kerala

Kerala
തെരുവുനായ കുറുകെ ചാടി; ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം
|28 July 2023 10:00 AM IST
അഴിയൂർ സ്വദേശി അനിൽ ബാബു ആണ് മരിച്ചത്
കോഴിക്കോട്:കോഴിക്കോട് കണ്ണൂക്കരയിൽ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ സ്വദേശി അനിൽ ബാബു (47) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അനിൽബാബുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.