< Back
Kerala

Kerala
പാലക്കാട് നഗരത്തിൽ മുൻ എംഎൽഎ അടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു
|8 Oct 2022 1:09 PM IST
നടക്കാനിറങ്ങിയപ്പോഴായിരുന്നു മുൻ എംഎൽഎ കെ.കെ ദിവാകരന് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട്: പാലക്കാട് വീണ്ടും തെരുവ് നായ ആക്രമണം. നഗരത്തിൽ മുൻ എംഎൽഎ അടക്കം നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. പാലക്കാട് മുൻ എംഎൽഎ കെ.കെ ദിവാകരനാണ് കടിയേറ്റത്.
നൂറണി തൊണ്ടുകുളത്തായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നടക്കാനിറങ്ങിയപ്പോഴായിരുന്നു മുൻ എംഎൽഎ കെ.കെ ദിവാകരന് കടിയേറ്റത്. കയ്യിലും കാലിലും കടിയേറ്റിട്ടുണ്ട്.
പാലക്കാട് രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ കയറി അധ്യാപകനേയും വിദ്യാർഥികളേയും തെരുവ് നായ കടിച്ചിരുന്നു. തോട്ടര സ്‌കൂളിലെ അധ്യാപകനെയാണ് സ്റ്റാഫ് റൂമിന് മുന്നിൽവെച്ച് നായ കടിച്ചത്.