< Back
Kerala

Kerala
വഴിയോരക്കച്ചവടക്കാരന് ക്രൂരമർദനം; സിപിഎം നേതാവ് അടക്കം ആറ് പേർക്കെതിരെ കേസ്
|29 July 2023 12:47 AM IST
മാർക്കറ്റിനു പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് സൂചന.
തിരുവനന്തപുരം: തുമ്പയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂര മർദനം. വെങ്ങാനൂർ സ്വദേശി ഷാനുവിനാണ് ആറംഗ സംഘത്തിന്റെ മർദനമേറ്റത്. ചന്തയിലെ കരാറുകാരനും സംഘവുമാണ് മർദിച്ചത്. മാർക്കറ്റിനു പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്നാണ് സൂചന. പ്രാദേശിക സിപിഎം നേതാവ് ശിവ പ്രസാദടക്കം ആറ് പേർക്കെതിരെ വധശ്രമത്തിന് തുമ്പ പൊലീസ് കേസെടുത്തു.