< Back
Kerala
പൊന്മുടിയിൽ കർശന നിയന്ത്രണം; അവധി ദിവസങ്ങളിൽ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും
Kerala

പൊന്മുടിയിൽ കർശന നിയന്ത്രണം; അവധി ദിവസങ്ങളിൽ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും

Web Desk
|
22 Sept 2021 7:17 AM IST

അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തില്‍ വരും.

തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ കർശന നിയന്ത്രണം. അവധി ദിവസങ്ങളിൽ പൊന്മുടി സന്ദർശിക്കാൻ ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കും. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തില്‍ വരും.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നതോടെ തിരുവനന്തപുരത്തെ പൊന്‍മുടിയില്‍ അനിയന്ത്രിതമായ തിരക്കാണ്. ഇതുകാരണം വാഹന അപകടങ്ങളും വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അവധി ദിവസങ്ങളിലാണ് സന്ദര്‍ശകരുടെ എണ്ണം കൂടുന്നത്. ഈ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് പൊലീസും വനം വകുപ്പിന്‍റെയും തീരുമാനം. അവധി ദിവസങ്ങളിൽ ഫോർ വീലർ 200 ,ടൂ വീലർ 250 എണ്ണം എന്നിങ്ങനെയാകും ഇനിമുതല്‍ കയറ്റി വിടുക. കൂടാതെ ഒരു വാഹനത്തിൽ വരുന്നവർക്ക് അപ്പർ സാനിറ്റേറിയത്തിൽ തങ്ങാന്‍ മൂന്ന് മണിക്കുർ മാത്രമേ അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സോഫ്റ്റ് വെയർ ഒക്ടോബര്‍ മുതല്‍ പ്രായോഗികമാകും.

Similar Posts