< Back
Kerala

File Image
Kerala
ഡിസാസ്റ്റർ ടൂറിസം വേണ്ട; വയനാട് ദുരന്ത മേഖലയിൽ കർശനനിയന്ത്രണം തുടരും
|3 April 2025 9:48 PM IST
അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു
വയനാട്: ചൂരൽമല മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി. വേനലവധിയെ തുടർന്ന് വയനാട്ടിലേക്ക് വരുന്നവർ ദുരന്തമേഖല ലക്ഷ്യമാക്കിയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു
നിരോധിത മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിലവിൽ പ്രദേശവാസികൾക്കും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.