< Back
Kerala
ഹാരിസണെതിരെ സമരം: കുടുംബങ്ങൾക്ക് ആറ്റുപുറമ്പോക്കിൽ തന്നെ വീട് നിർമിച്ച് നൽകാൻ സാധിക്കില്ലെന്ന് കലക്ടർ
Kerala

ഹാരിസണെതിരെ സമരം: കുടുംബങ്ങൾക്ക് ആറ്റുപുറമ്പോക്കിൽ തന്നെ വീട് നിർമിച്ച് നൽകാൻ സാധിക്കില്ലെന്ന് കലക്ടർ

Web Desk
|
27 Nov 2021 7:33 AM IST

ഹാരിസൺ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ആറ്റുപുറമ്പോക്കിന് സമീപത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്ത് നൽകണമെന്നാണ് സമരം ചെയ്യുന്ന കുടുംബങ്ങൾ പറയുന്നത്

ഹാരിസണെതിരെ സമരം നടത്തുന്ന കോട്ടയം മുറിക്കല്ലുംപുറത്തെ കുടുംബംങ്ങൾക്ക് അപകടസാധ്യതയുള്ളതിനാൽ ആറ്റുപുറമ്പോക്കിൽ തന്നെ വീട് നിർമിച്ച് നൽകാൻ സാധിക്കില്ലെന്ന് ജില്ല കലക്ടർ പികെ ജയശ്രീ. ഇവരുടെ പുനരധിവാസത്തിനായി മറ്റ് സ്ഥലം കണ്ടെത്തുമെന്നും ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. എന്നാൽ ഹാരിസണിന്റെ കയ്യേറ്റം ഒഴിപ്പിച്ച് വീട് നൽകണമെന്നാണ് സമരക്കാർ പറയുന്നത്.

53 കുടുംബങ്ങളാണ് മുറിക്കല്ലുംപുറത്ത് ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നത്. ആറ്റുപുറമ്പോക്കിൽ താമസിക്കുന്ന ഇവരെ കുടിയിറക്കി കയ്യേറ്റം നടത്താൻ ഹാരിസൺ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് ഈ കുടുംബങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഉരുൾപ്പൊട്ടലിനെ തുർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവരുടെ വീടുകൾ തകർന്നടിഞ്ഞു. ഇതോടെയാണ് മറ്റൊരിടത്തേക്ക് ഇവരെ മാറ്റി പാർപ്പിക്കാനുള്ള നീക്കം ജില്ല ഭരണകൂടം ഊജ്ജിതമാക്കിയത്.

ഹാരിസൺ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ആറ്റുപുറമ്പോക്കിന് സമീപത്തുണ്ട്. ഈ ഭൂമി ഏറ്റെടുത്ത് നൽകണമെന്നാണ് സമരം ചെയ്യുന്ന കുടുംബങ്ങൾ പറയുന്നത്. എന്നാൽ അത് അത്ര എളുപ്പം സാധിക്കില്ലെന്നാണ് ജില്ല ഭരണകൂടത്തിന്റെ വാദം. സമരക്കാർ നിലപാടിൽ ഉറച്ച് നിൽക്കുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കാനുള്ള തീരുമാനം ജില്ല ഭരണ കൂടത്തിന് അത്ര എളുപ്പം നടപ്പാക്കാൻ സാധിച്ചേക്കില്ല.

Similar Posts