< Back
Kerala
സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല; ബഫർ സോൺ വിഷയത്തിൽ സമരം തുടരുമെന്ന് കാഞ്ഞിരപ്പിള്ളി രൂപത
Kerala

'സമരത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല'; ബഫർ സോൺ വിഷയത്തിൽ സമരം തുടരുമെന്ന് കാഞ്ഞിരപ്പിള്ളി രൂപത

Web Desk
|
5 Jan 2023 12:26 PM IST

വനം മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാഞ്ഞിരപ്പിള്ളി ബിഷപ്പ് ജോസ് പുളിക്കലിന്റെ പ്രതികരണം .

കോട്ടയം: ബഫർ സോൺ വിഷയത്തിൽ സമരം തുടരുമെന്ന് കാഞ്ഞിരപ്പിള്ളി രൂപത. സമരത്തിന് രാഷ്ട്രീയ ലക്ഷ്യമില്ല. സമരം മന്ത്രിക്കെതിരെയോ സർക്കാറിനെതിരെയോയല്ല. സമരം ഹൈജാക്ക് ചെയ്യാൻ രാഷ്ട്രീയക്കാരെ അനുവദിക്കുകയുമില്ല. ജനങ്ങളുടെ ആശങ്കയാണ് രൂപത മുന്നോട്ട് വെക്കുന്നതെന്നും കാഞ്ഞിരപ്പിള്ളി ബിഷപ്പ് ജോസ് പുളിക്കൽ പറഞ്ഞു.

വനം മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കാഞ്ഞിരപ്പിള്ളി ബിഷപ്പ് ജോസ് പുളിക്കലിന്റെ പ്രതികരണം .

Similar Posts