< Back
Kerala

Kerala
മലപ്പുറത്ത് ഞായറാഴ്ച കൂടുതല്‍ നിയന്ത്രണങ്ങള്‍
|28 May 2021 1:06 PM IST
പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും അനുമതി
ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ. പാൽ, പത്രം, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും അനുമതി. ഹോട്ടലുകളിൽ ഹോം ഡെലിവറി അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ചരക്ക് ഗതാഗതം, പാചക വാതക വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും അനുമതി. ടെലികോം, മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ എന്നിവക്കും അനുമതിയുണ്ടാകും.