< Back
Kerala

Kerala
എസ്‌ടിയു നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
|26 July 2023 6:11 PM IST
കൂടത്തായി സ്വദേശി കരിങ്ങാംപൊയിൽ അഷറഫ് ആണ് അറസ്റ്റിലായത്
കോഴിക്കോട്: കോഴിക്കോട് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ STU നേതാവ് അറസ്റ്റില്‍. കൂടത്തായി സ്വദേശി കരിങ്ങാംപൊയിൽ അഷറഫ് ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകള്‍ ചുമത്തി കോടഞ്ചേരി പൊലീസെടുത്ത കേസിലാണ് അറസ്റ്റ്.
പ്ലസ് വൺ വിദ്യാർത്ഥിയെ കടന്നുപിടിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഷറഫിനെ പിടികൂടിയത്. എസ്ടിയു കൊടുവള്ളി മണ്ഡലം പ്രസിഡന്റും ജില്ലാ പ്രവർത്തക സമിതി അംഗവുമാണ് ഇയാൾ.