< Back
Kerala
ann rifta
Kerala

ആൻ റിഫ്‌ത: വിടവാങ്ങിയത് നാടിന്റെ രാജകുമാരി, ചവിട്ടുനാടക വേദികളിൽ സജീവമായ മിടുക്കി

Web Desk
|
26 Nov 2023 9:26 AM IST

ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ് കുട്ടി കൽപണിക്കാരനാണ്

ആൻ റിഫ്‌തയുടെ ഓർമകളിൽ വിതുമ്പുകയാണ് കുറുമ്പത്തുരുത്ത്. നാടിന്റെ രാജകുമാരിയായിരുന്നു അവൾ. ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ് കുട്ടി കൽപണിക്കാരനാണ്. പിതാവിന്റെ കൈപിടിച്ചാണ് ആൻ ചവിട്ടുനാടക വേദിയിലേക്ക് എത്തിയത്. തുടർന്ന് ഒട്ടേറെ നാടകങ്ങളുടെ ഭാഗമായി.

രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്‌ത പ്രധാനമായി ചെയ്‌തിരുന്നത്‌. മാതാവ് സിന്ധു ഇറ്റലിയിൽ ഹോം നഴ്‌സാണ്. കോളേജിലെ അപകട വാർത്ത അറിഞ്ഞ് വീട്ടുകാർ വിളിച്ചെങ്കിലും ആനിനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്ത് ആണ് ഫോൺ എടുത്തത്. ശ്വാസംമുട്ടൽ മാത്രമാണെന്നും ആശുപത്രിയിലേക്ക് പോവുകയാണെന്നും മാത്രം പറഞ്ഞു. വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞ വാർത്ത ഹൃദയം തകർത്തു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം പിന്നീട്.

Similar Posts