Kerala
Student attacked thiruvananthapuram

Crime

Kerala

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ നാലംഗസംഘം മർദിച്ചു; ആൺകുട്ടിയാണെന്ന് കരുതിയാണ് ആക്രമണമെന്ന് പൊലീസ്

Web Desk
|
9 March 2023 7:28 PM IST

ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് വിദ്യാർഥിനിക്ക് നേരെ നാലംഗസംഘത്തിന്റെ ആക്രമണം. ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയവർ പെൺകുട്ടിയെ കടന്നുപിടിച്ച് മർദിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.

ആൺകുട്ടിയാണെന്ന് കരുതിയാണ് സംഘം പെൺകുട്ടിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീടാണ് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സംഘം കടന്നുകളയുകയായിരുന്നു എന്നും പോത്തൻകോട് പൊലീസ് പറഞ്ഞു.

അക്രമികളെത്തിയ ബൈക്കുകളുടെ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts