< Back
Kerala

Kerala
തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ അപ്പാർട്ട്മെൻ്റിൽ കയറി ബലാത്സംഗം ചെയ്തെന്ന് പരാതി
|10 Oct 2024 12:57 PM IST
പീഡിപ്പിക്കുന്ന ദൃശ്യം പ്രതി മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു
തിരുവനന്തപുരം: അപ്പാർട്ട്മെൻ്റിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ സുഹൃത്ത് കൂപ്പർ ദീപുവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് രണ്ട് ദിവസം മുൻപാണ് സംഭവം നടക്കുന്നത്. പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയ സുഹൃത്ത് ബലാത്സംഗം ചെയ്തതുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
കൂപ്പർ ദീപു എന്ന ദീപുവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും സംഭവത്തിന് ശേഷം ദീപു കേരളം വിട്ടതായാണ് വിവരമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിൻ്റെ കൈവശം ഉണ്ടെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.