< Back
Kerala

Kerala
എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം; ഫ്രട്ടേണിറ്റി പ്രവർത്തകന് പരിക്ക്
|19 Dec 2024 10:19 PM IST
ആക്രമിച്ചത് എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം
എറണാകുളം: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഫ്രട്ടേണിറ്റി പ്രവർത്തകന് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ മൂന്നാം വർഷ ബിരുദ വിദ്യാർഥി ബാസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് കാർണിവൽ ആഘോഷത്തിനിടെയായിരുന്നു സംഘർഷം ഉണ്ടായത്.