< Back
Kerala
മേപ്പാടി പോളിയിലെ വിദ്യാർഥി സംഘർഷം; അന്വേഷണത്തിന് കമ്മിറ്റിയെ നിയമിച്ചു
Kerala

മേപ്പാടി പോളിയിലെ വിദ്യാർഥി സംഘർഷം; അന്വേഷണത്തിന് കമ്മിറ്റിയെ നിയമിച്ചു

Web Desk
|
7 Dec 2022 7:41 PM IST

കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കുറ്റാരോപിതർക്ക് എതിരെയുള്ള അച്ചടക്കനടപടി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

വയനാട്: മേപ്പാടി പോളി ടെക്‌നിക് കോളജിലെ വിദ്യാർഥി സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയമിച്ചു. ഇന്ന് ചേർന്ന സ്റ്റാഫ് മീറ്റിങ്ങിലാണ് കമ്മിറ്റിയെ നിയമിച്ചത്. കുറ്റാരോപിതർക്കെതിരെ അച്ചടക്ക നടപടിയടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിന് ശേഷം തീരുമാനിക്കും.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് പോളിയിൽ സംഘർഷമുണ്ടായത്. തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളജിലെത്തിയ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ ഒരു സംഘം മർദിച്ചിരുന്നു.

Similar Posts