< Back
Kerala

Kerala
മലപ്പുറത്ത് റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
|14 Dec 2022 2:44 PM IST
താനൂർ നന്നമ്പ്ര എസ്എൻയുപി സ്‌കൂൾ വിദ്യാർഥിനിയായ ഷഹ്‍ന ഷെറിനാണ് മരിച്ചത്
മലപ്പുറം: റോഡ് മുറിച്ച് കടക്കവെ സ്‌കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. താനൂർ നന്നമ്പ്ര എസ്എൻയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹ്‍ന ഷെറിനാണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ഷഹ്‍നയെ ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.