< Back
Kerala

Kerala
സ്കൂൾ ബസിറങ്ങിയ ആറുവയസുകാരി അതേ വാഹനമിടിച്ചു മരിച്ചു
|25 July 2024 5:55 PM IST
ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മുന്നോട്ടെടുത്ത വാഹനമിടിക്കുകയായിരുന്നു
മണ്ണാർക്കാട്: സ്കൂൾ ബസിറിങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്.
നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.