< Back
Kerala

Kerala
കാഞ്ഞിരപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
|21 Jun 2024 12:08 PM IST
തമിഴ്നാട് തൂത്തുക്കുടിയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു.അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി അമൽ ഷാജി (21) ആണ് മരിച്ചത്.സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. കോളജിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.
അതേസമയം, തമിഴ്നാട് തൂത്തുക്കുടിയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ മരിച്ചു. വണ്ടൂർ തിരുവാലി സ്വദേശി വിഷ്ണു ആണ് മരിച്ചത്.ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.