< Back
Kerala
A student died when a banyan tree fell while playing in Aluva
Kerala

ആലുവയിൽ കളിക്കുന്നതിനിടെ ആൽമരം വീണ് വിദ്യാർഥി മരിച്ചു

Web Desk
|
10 Jun 2023 4:20 PM IST

കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്.

ആലുവ: ആലുവ വെളിയത്തുനാട്ടിൽ ആൽമരക്കൊമ്പ് വീണ് വിദ്യാർഥി മരിച്ചു. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. കളിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നാം ക്ലാസ് വിദ്യാർഥിയായ കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ (9) ആണ് മരിച്ചത്.

മരം വീണതുകണ്ട് എത്തിയ നാട്ടുകാർ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

Similar Posts