< Back
Kerala
കോട്ടയത്ത് ശബരിമല തീർഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Kerala

കോട്ടയത്ത് ശബരിമല തീർഥാടകരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Web Desk
|
22 Dec 2025 8:51 AM IST

കണ്ണിമല സ്വദേശി ജെസ്‍വിൻ സാജു (19 ) ആണ് മരിച്ചത്

കോട്ടയം: എരുമേലി ചരളയിൽ ബൈക്കും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കണ്ണിമല സ്വദേശി ജെസ്‍വിൻ സാജു (19 ) ആണ് മരിച്ചത്. പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിയാണ്. കോളജിലേക്ക് പോകുന്നതിന് സഹോദരനെ ബസ് കയറ്റി വിടാൻ പോകുമ്പോഴായിരുന്നു അപകടം.

Similar Posts