< Back
Kerala

മരിച്ച നിദാന്‍
Kerala
മാഹി ബൈപ്പാസ് മേൽപ്പാതയിൽനിന്നു താഴേക്കു വീണു വിദ്യാർഥി മരിച്ചു
|12 March 2024 10:08 AM IST
മേൽപ്പാതകൾക്കിടയിലുള്ള വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു
കണ്ണൂർ: കഴിഞ്ഞ ദിവസം മാഹി ബൈപ്പാസിലെ മേൽപ്പാതയിൽനിന്നു താഴേക്കു വീണ വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്യോട് സ്വദേശി ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ(18) ആണ് മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിട്ടൂർ ബാലം ഭാഗത്ത് രണ്ട് മേൽപ്പാതകൾക്കിടയിലുള്ള വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Summary: Student dies after falling down from the Mahe Bypass flyover