< Back
Kerala
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്
Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

Web Desk
|
18 July 2025 10:52 AM IST

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ

തിരുവനന്തപുരം: തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്നും പ്രോട്ടോകോൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റി. വൈദ്യുതലൈൻ വർഷങ്ങളായി അപകടാവസ്ഥയിൽ എന്നും റിപ്പോർട്ടിൽ പരാമർശം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതിൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ.

watch video:

Similar Posts