< Back
Kerala
കൊല്ലത്ത് ​സ്കൂളി​ൽ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം; അപകടം  കളിക്കുന്നതിനിടെ
Kerala

കൊല്ലത്ത് ​സ്കൂളി​ൽ ഷോക്കേറ്റ് എട്ടാംക്ലാസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ

Web Desk
|
17 July 2025 10:54 AM IST

എട്ടാം ക്ലാസ് വിദ്യ‍ാര്‍ഥി മിഥുൻ ആണ് മരിച്ചത്

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സ്റ്റോറി കാണാം...


Similar Posts